Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Won Toss

ബ്രി​സ്റ്റോ​ളി​ൽ ബാ​റ്റിം​ഗ് വി​രു​ന്ന് ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ; വാ​ഷിം​ഗ്ട​ണും പ്ര​സി​ദ്ധും ടീ​മി​ൽ

ബ്രി​സ്റ്റോ​ൾ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് നാ​ലാം ടി20 ​മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബ്രി​സ്റ്റോ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

വ​രു​ൺ ച​ക്ര​വ​ർ​ത്തി, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ​ക്ക് പ​ക​ര​ക്കാ​രാ​യി വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി. ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ലി​യാം ഡോ​സ​ന് പ​ക​രം രെ​ഹാ​ൻ അ​ഹ​മ്മ​ദ് ടീ​മി​ലെ​ത്തി. പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2-0 മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ്മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ (വൈ​സ് ക്യാ​പ്റ്റ​ൻ), ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, പ്രി​ൻ​സ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ൽ സാ​ൽ​ട്ട്, ജോ​സ് ബ​ട്ട്ല​ർ, (വി​ക്ക​റ്റ് കീ​പ്പ​ർ), ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), ജേ​ക്ക​ബ് ബെ​ഥേ​ൽ, ടോം ​ബാ​ന്‍റ​ൺ, സാം ​ക​റ​ൻ, വി​ൽ ജാ​ക്സ്, രെ​ഹാ​ൻ അ​ഹ​മ്മ​ദ്, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്, ജോ​ഷ് ടം​ഗ്.

 

Latest News

Corehub Up